വിശേഷവാക്യങ്ങള്‍ -Aphorisms

ജലം ഒരു ചാവേറാണ്‌.വാക്കുകളുടെ ഏകാന്തതയാണ്‌ ഇന്നത്തെ ഏറ്റവും വലിയ സമസ്യ.ലോകത്ത്‌ മനുഷ്യന്‍റേത്‌ ഏറ്റവും നിസ്സാരമായ അസ്തിത്വമാണ്‌; കാറ്റടിച്ചാല്‍ വീഴും.ജീവിതം എവിടെയുമില്ല. ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത്‌ ഒരു രസമാണ്‌.സൌന്ദര്യം ഇന്ന് ആദ്ധ്യാത്മികതയല്ല. മറ്റുള്ളവര്‍ക്ക്‌ വേണ്ടിയുള്ള ആഘോഷമാണ്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to…

Continue Readingവിശേഷവാക്യങ്ങള്‍ -Aphorisms

വിശേഷവാക്യങ്ങള്‍ -Aphorisms

എല്ലാറ്റിനും ഇപ്പോള്‍ ക്വിസ്‌ മൂല്യമുണ്ട്‌. ക്വിസ്സാണ്‌ ജീവിതം.ആവശ്യത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജത്തിന്‌ കാവലിരിക്കുക എന്നതാണ്‌ ആണായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം.മലയാളത്തിലിപ്പോള്‍ കഥകളൊന്നുമില്ല, സിനിമാകഥകളെയുള്ളു.കേരളത്തിലെ ഏേറ്റവും വലിയ പ്രഭാഷകനായ സുകുമാര്‍ അഴീക്കോടിന്‍റെ പ്രസംഗം കഴിഞ്ഞ ദിവസം ടി വിയില്‍ കണ്ടു. അത്‌ ആ പ്രസംഗമായിരുന്നില്ല,…

Continue Readingവിശേഷവാക്യങ്ങള്‍ -Aphorisms

വിശേഷവാക്യങ്ങള്‍ -Aphorisms

രാത്രി: അഭൌമമായ ഏെകാന്തതയുടെയും ഭയത്തിന്‍റെയും കാത്തിരുപ്പിന്‍റെയും സമ്മോഹനമായ ലാസ്യ പ്രകൃതി.സാഹിത്യം: ഏേത്‌ ആപേക്ഷികതയ്ക്കും ജീവിതം നല്‍കുകയും അതിലൂടെ പരത്തെയും അപരത്തെയും വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്ന ഊര്‍ജ്ജത്തിന്‍റെ സമ്പദ്‌ വ്യവസ്ഥ.കല; സ്വന്തം ശരീരത്തെ വിചാരത്തില്‍ അലിയിച്ച്‌ ചേര്‍ക്കുന്നതിന്‍റെയും അതേസമയം ജീവിതത്തേക്കാള്‍ വലിയ പ്രതിച്ഛായകള്‍ ഉണ്ടാകുന്നതിന്‍റെയും…

Continue Readingവിശേഷവാക്യങ്ങള്‍ -Aphorisms

വിശേഷവാക്യങ്ങള്‍ -Aphorisms

ഭൂതകാലത്തിന്‍റെ അന്ധവിശ്വാസത്തെ തകര്‍ക്കുമ്പോഴാണ്‌ യഥാര്‍ത്ഥ എഴുത്തുണ്ടാകുന്നത്‌.എഴുത്തുകാരന്‍ സ്വയം ഒരു മീഡിയയാകണം.മരം ഒരേ സമയം ഒരു ക്ഷേത്രവും മൂര്‍ത്തിയുമാണ്‌.ദ്രവിച്ച ഓലയെ തീ വിഴുങ്ങുന്നപോലെ തിന്‍മകള്‍ വന്നു നിറയുമ്പോള്‍ നമുക്ക്‌ മിച്ചമില്ല.നമ്മുടെ തരിശു നിലങ്ങള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ നിന്ന് തുടങ്ങുന്നു; ശരീരത്തിന്‌ വെളിയിലേക്ക്‌ സാവധാനം…

Continue Readingവിശേഷവാക്യങ്ങള്‍ -Aphorisms

വിശേഷവാക്യങ്ങള്‍ -Aphorisms

കവിതയിലെ വാക്കുകള്‍ക്ക്‌ വെളിയിലാണ്‌ യഥാര്‍ത്ഥ കവിത.ഒരു പൂവ്‌ വീഴുന്നത്‌ ഒരു ചരിത്രമാണ്‌.മനുഷ്യ ജീവിതം ഒരു കഥയല്ല, പുസ്തകവുമല്ല.എഴുത്തുകാരുടെ കഥകളൊക്കെ വിശ്വസനീയമല്ലാതായിക്കഴിഞ്ഞിരിക്കുന്നു.സാഹിത്യത്തിന്‍റെ യാഥാര്‍ത്ഥ്യം ഇന്ന് നൂറുമടങ്ങ്‌ ദുര്‍ബ്ബലമായി.ഓര്‍മ്മകള്‍ പെരുകുമ്പോഴുണ്ടാകുന്ന വിരക്തിയാണ്‌ യഥാര്‍ത്ഥ നിശ്ശബ്‌ദതCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingവിശേഷവാക്യങ്ങള്‍ -Aphorisms

വിശേഷവാക്യങ്ങള്‍ -Aphorisms

ഓരോ അനുഭവത്തിന്‍റെയും കോശത്തിലേക്ക്‌ നോക്കി , അതില്‍ ജീവിക്കുക എന്നതാണ്‌ എഴുത്തുകാരന്‍റെ വെല്ലുവിളി.നമ്മുടെ യുക്തിയും വികാരവും അപൂര്‍വ്വമായ അറിവും എല്ലാം ഓരോ യാത്രയുടെ ഫലമാണ്‌. ആ യാത്രയാകട്ടെ സൌരയൂഥത്തെപ്പോലും തോല്‍പ്പിക്കുന്നതാണ്‌.എല്ലാ വാക്കുകളുടെയും അര്‍ത്ഥം ഒന്നാണ്‌.പ്രണയം ഒരു സൂക്ഷ്മ വിനിമയമല്ലാതായി. അത്‌ ചില…

Continue Readingവിശേഷവാക്യങ്ങള്‍ -Aphorisms

വിശേഷവാക്യങ്ങള്‍ -Aphorisms

ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.പുതിയ കാലത്ത്‌ കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.മനുഷ്യ വ്യക്തി ഇല്ലാതായി.അനുഭവങ്ങളുടെ സമാനതയാണ്‌ ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത്‌ സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ…

Continue Readingവിശേഷവാക്യങ്ങള്‍ -Aphorisms

വിശേഷവാക്യങ്ങള്‍- Aphorisms

ആമ: ഒരു ദിവസം കൊണ്ടോ , ഒരു മാസം കൊണ്ടോ . ഒരു വര്‍ഷം കൊണ്ടോ നടന്നു തീര്‍ക്കാന്‍ പ്രത്യേക ദൂരമോ വാശിയോ ഉത്തരവാദിത്തമോ ഇല്ലാത്ത അരാജകവാദി.ലോകം ഇന്നു പ്രണയത്തോടൊപ്പമല്ല . പ്രണയം കാമുകിയോടോ കാമുകനോടോ ഒത്തല്ല.കവികള്‍ക്ക്‌ പോലും പദ്യം വേണ്ട:…

Continue Readingവിശേഷവാക്യങ്ങള്‍- Aphorisms

വിശേഷവാക്യങ്ങള്‍- Aphorisms

പൂവ്‌ : കവിതയുടെ ഭാരം താങ്ങി മടുത്ത്‌ ഇന്‍റീരിയര്‍ ഡെക്കറേഷനുവേണ്ടി പ്ളാസ്റ്റിക്‌ രൂപം നേടി ആത്മഹത്യ ചെയ്യേണ്ടിവന്ന സൌന്ദര്യം.ലോകത്ത്‌ ഒരു ജിവിക്കും മനക്ളേശമുണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കുന്ന പ്രക്രിയക്ക്‌ ആവശ്യമായ ഗുണമാണ്‌ തപസ്സ്‌.പ്രണയത്തിലും രതിയിലും തനിക്കല്ല, ആണിനാണ്‌ നേട്ടമെന്ന് വിചാരിക്കുന്ന പെണ്ണിന്‌ സ്വന്തം ലൈംഗികതയുടെയോ…

Continue Readingവിശേഷവാക്യങ്ങള്‍- Aphorisms

വിശേഷവാക്യങ്ങള്‍- Aphorisms

മനുഷ്യന്‍ തന്നേക്കാള്‍ വലിയതും അഗാധവുമായ അനേകം ലോകങ്ങളെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.ഏെറെക്കാലം നം പിന്തുടര്‍ന്ന വലിയ വിസ്മയങ്ങള്‍ , ഒരു നിമിഷം കരിക്കട്ട പോലെ വെള്ളത്തില്‍ നനഞ്ഞ്‌ കിടക്കുന്നത്‌ കാണേണ്ടിവരും .സിനിമയിലെ പ്രണയ ഗാന രംഗങ്ങളില്‍ , പ്രണയം പ്രണയിക്കുന്നവരേക്കാള്‍ വലിയ പ്രതിച്ഛായ…

Continue Readingവിശേഷവാക്യങ്ങള്‍- Aphorisms