വിശേഷ വാക്യങ്ങള്‍ -Aphorisms

ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമൊക്കെ വ്യാമോഹങ്ങള്‍ മാത്രമേയുള്ളു.എഴുത്തുകാരന്‌ ഇന്ന് ഒരു റോളൂം ഇല്ല. അയാള്‍ സൃഷ്ടിച്ചെടുക്കുന്ന അവാര്‍ഡിന്‍റെ ഒരു പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയിലാണ്‌ അയാളുടെ ലോകത്തിന്‍റെ അതിരുകളുള്ളത്‌.രാഷ്ട്രീയക്കാരുടെ അരാഷ്ട്രീയവാദമാണ്‌ ഇന്നത്തെ വലിയ പ്രതിസന്ധി.അന്തരിക്ഷത്തില്‍ പലവിധ ആസക്തികളും ആഗ്രഹങ്ങളും ഓടിയലയുന്നുണ്ട്‌. ഒന്നും തൊട്ട്‌ നോക്കാന്‍…

Continue Readingവിശേഷ വാക്യങ്ങള്‍ -Aphorisms

വിശേഷവാക്യങ്ങള്‍- Aphorisms

കാമുകിമാരേക്കാള്‍ നല്ലത്‌ കൊമേഴ്‌സ്യല്‍ ബാങ്കുകളാണ്‌.. അവര്‍ ഒരു ദിവസം പത്തോ പതിനഞ്ചോ എസ്‌. എം. എസ്‌ അയച്ചുതരാന്‍ ഉദാരത കാണിക്കുന്നു.എല്ലായിടത്തും ആണ്‍ എന്ന പ്രതീകം തന്നെ മലിനമായിരിക്കുന്നു.എഴുത്ത്‌ ഭാവിയുടെ എസ്റ്റാബ്ളിഷ്‌മെന്‍റാണ്‌.അഗാധമായതൊന്നും ഒരിക്കലും തുറക്കാതെ അവശേഷിക്കുന്നു.യഥാര്‍ത്ഥത്തില്‍ ഒരു പെണ്ണാവുക എന്നത്‌ വിപ്ളവകരമാണ്‌. ആണിനെ…

Continue Readingവിശേഷവാക്യങ്ങള്‍- Aphorisms

വിശേഷവാക്യങ്ങള്‍- Aphorisms

ഒരാള്‍ കവിത വായിച്ചതുകൊണ്ട്‌ വിവാഹം കഴിക്കാതിരിക്കുകയോ കഴിക്കുകയോ ചെയ്യില്ല. എന്നാല്‍ ലൈംഗിക നിരാശ ഒരാളെ വ്യക്തിപരമായി മാറ്റിമറിക്കും.ഇക്കാലത്ത്‌ എഴുത്തുകാരുടെ അനുഭവങ്ങള്‍ അവര്‍ പുസ്തകപരമായി വ്യാഖ്യാനിച്ചെടുക്കുന്നതാണ്‌.ജീവിതം ഒരു തര്‍ക്കമാണ്‌: ശരിയേത്‌ തെറ്റേത്‌ എന്ന തര്‍ക്കം.അനേക കോടി പ്രാണികള്‍ അവയുടെ ജീവിതത്തെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലും…

Continue Readingവിശേഷവാക്യങ്ങള്‍- Aphorisms

വിശേഷ വാക്യങ്ങള്‍

വിശേഷ വാക്യങ്ങള്‍ 1] കേവലം വ്യക്തിപരമായ മതിഭ്രമമോ പൊങ്ങച്ചമോ ആണ്‌ നൊസ്റ്റാള്‍ജിയ. 2]ഒരു സമൂഹം അനുവദിക്കുന്നതേ ഇന്ന് എഴുതാനൊക്കൂ. 3]ശരീരത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതിബിംബമാകാന്‍ കഴിയുന്നിടത്താണ്‌ ഇന്നത്തെ ജീവിത വിജയം. 4]മറ്റുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ ശരീരം. മനസ്സും അവനവന്‌ വേണ്ടിയല്ല. മനസ്സ്‌ ഒരു സിഗരറ്റ്‌…

Continue Readingവിശേഷ വാക്യങ്ങള്‍

മണ്ണിനുവേണ്ടി

എല്ലാ മണ്ണിനുംവേണ്ടി കൃഷിചെയ്യണം,മരിച്ചവരുടെ രുചികള്‍ നോക്കി.മണ്ണുകള്‍ മൌനം പാലിക്കുക സ്വാഭാവികമാണ്‌.എന്നാല്‍ അവയോട്‌ നിരന്തരംസംവദിക്കുക എന്നത്‌ നമ്മുടെ വിധിയും.എല്ലാ തരിശും ഫലഭൂയിഷ്ടമായകാലം അകലെയല്ല.ചതുപ്പുകള്‍ ആകാശത്തിന്‍റേതായാലുംകൃഷിയിറക്കുക.ഓര്‍മ്മകള്‍ അവിശ്വാസം രേഖപ്പെടുത്തിമനസ്സിനെ വലയ്ക്കുന്നു.എല്ലാം വേര്‍തിരിച്ചെടുക്കാനാവാതെകുഴയുന്നു.ഒരു ഇലയില്‍ എല്ലമുണ്ട്‌.ജീവിതവും കിനാവും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingമണ്ണിനുവേണ്ടി

ഒന്ന് ചിരിക്കാന്‍

ഒന്ന് ചിരിക്കാനും വിലവേണം.ചിരി അവിടെയുണ്ടെങ്കില്‍എന്തിന്‌ അതു പുറത്ത്‌ കാണിക്കണം?ചിരി ഉണ്ടെന്ന് സങ്കല്‍പ്പിക്കുന്നത്‌ പോലുംചിരിയാണ്‌.ചിരിക്ക്‌ എന്തിനാണ്‌ ഒരു പാരിതോഷികം?ചിരി ഒരിക്കലും മറ്റുള്ളവര്‍ക്ക്‌ വേണ്ടിയല്ലാതെയാകുമ്പോള്‍.ഒരു ചിരിയും മറ്റാരെയും തേടുന്നില്ല.അല്ല തേടുന്നു, ഓരോ ചിരിയും മറ്റുള്ളവരുടെചിരിയുടെ അര്‍ത്ഥം തേടുന്നആ കാലം വന്നു കഴിഞ്ഞു.ഒന്ന് ചിരിക്കാന്‍ പേടിയാണ്‌.ആ…

Continue Readingഒന്ന് ചിരിക്കാന്‍

മഴ വന്നപ്പോള്‍

ഒരു മഴ വന്നപ്പോള്‍ഒരു പ്രണയവും ഒപ്പം വന്നു.മഴ മാറിയപ്പോള്‍ഒരു വിരഹവും.മഴ ഒന്നും എഴുതാനോമായ്ക്കാനോ ശ്രമിക്കുന്നില്ല.പാപിയായാലും പുണ്യവാനായാലും മഴയ്ക്ക്‌ വിവേചനമില്ല.അതുമതി. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingമഴ വന്നപ്പോള്‍

ചിത്രങ്ങള്‍

നിശ്ശബ്ദത ഒരു വലിയ ജീവിതമാണ്‌.എന്നാല്‍ ഈ ജീവിതത്തില്‍നമ്മള്‍ വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്‌.ഒറ്റപ്പെടല്‍ ഒരു കാവ്യ ഭാവനയാണ്‌.കുറേ ചെറിയ കാര്യങ്ങളെ വലുതാക്കി ഷോകേസ്‌ ചെയ്യാനുള്ള വഴി.എന്നാല്‍ ഏത്‌ കവി വിചാരിച്ചാലുംജീവിതം നന്നാവില്ല.അതിന്‌ ആരിലും ഒന്നും പ്രതീക്ഷിക്കാനില്ല.ജീവിതം എത്രയോ മുമ്പേഎല്ലാം എഴുതുന്നു ,മായ്ക്കുന്നു.ആര്‍ക്കും മനസ്സിലാകാത്തചിത്രങ്ങള്‍…

Continue Readingചിത്രങ്ങള്‍

ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്

ഒരു പക്ഷി വന്ന് ചാമ്പമരത്തിലിരുന്നു.ഒരു പരമ്പരാഗത കവിക്ക്‌അത്‌ കവിതയാണ്‌.എന്നാല്‍ പക്ഷി ഒരു പാട്ട്‌കേള്‍ക്കാന്‍ പോലും അശക്തമാണ്‌.അതിന്‍റെ കാലില്‍ ഏതോ പ്രകൃതിവിരുദ്ധന്‍എയ്തുവിട്ട കല്ല് തറച്ച്‌ ചോരയിറ്റുന്നുണ്ട്‌.ഇല്ല ,കവിതയൊന്നുമില്ലഇതിലെങ്കിലും കവിതയുണ്ടാകരുതെന്ന്നിര്‍ബന്ധമുണ്ട്‌.ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലുംശ്രദ്ധിക്കാന്‍ പറ്റുന്നില്ല.മുറിവ്‌, വേദന, പക്ഷി എന്നൊക്കെ കേട്ടാല്‍കവികള്‍…

Continue Readingആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്

ഒരിക്കല്‍ നമുക്ക്‌

ചില സമയത്ത്‌ നമ്മള്‍ആരോടും ഒന്നും പറയരുത്‌.ആര്‍ക്കും ഒന്നും മനസ്സിലാകില്ല.ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ലഎന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൌനങ്ങള്‍ ജീവിതത്തെ വല്ലാതെ അപഹസിക്കും!ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും ഉണ്ടാകുന്നു.അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളുംനഷ്ടമാകുന്നു.ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.മറ്റുള്ളവരാണ്‌ നമ്മളെനിര്‍വ്വചിക്കുന്നത്‌ ,ഉണ്ടെന്ന് ഭാവിക്കുന്നത്‌,ഇല്ലാതാക്കുന്നത്‌. Copy the…

Continue Readingഒരിക്കല്‍ നമുക്ക്‌