പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -7/എം.കെ.ഹരികുമാർ
ഗർഭംകൊണ്ട മാതാവിനാണ് അതിൻ്റെ ഭാരവും വേദനയും ഹർഷവും അറിയാനാവുന്നത്. ഗർഭവതിയായിരിക്കുന്നത് പ്രാപഞ്ചികമായ ആനന്ദമാണ് ;അതിൽ ഇരട്ട ആനന്ദമുണ്ട്. ഉള്ളിൽ മറ്റൊരു ജീവനെ പേറുകയാണ്. ആ ജീവനുമായുള്ള പാരസ്പര്യം ,സവേദനങ്ങൾ പ്രബലമാണ്. ഒരു ജീവനിൽ തന്നെ മറ്റൊരു ജീവനും സഞ്ചരിക്കുന്നു.ഒരു ശരീരത്തിൽ രണ്ട്…