ഈ കടുവകള്‍
ആ കടുവകള്‍ കൂട്ടത്തോടെയാണ് ആറ്റിലേക്ക് പോവുക.അവര്‍ ഒരേ സമയം വെള്ളം കുടിക്കും.തലപൊക്കുന്നതും ഒരുമിച്ച് തന്നെ.വല്ലതും തിന്നാന്‍ കിട്ടിയാല്ഒരുമിച്ച് കഴിക്കും.അതിനു മുമ്പ് ഏതോ ഓട്ട മല്‍സരത്തിന് തയ്യാറെടുക്കുമ്പോലെ അവ പരസ്പരം നോക്കും.എല്ലാവരും ഒരുമിച്ചായിരിക്കും വിസര്‍ജിക്കുക.എന്നലോ അവയ്ക്ക് തിന്നാന്‍ അറിയില്ല.യജമാനന് എല്ലാം സ്പൂണിലെന്നപോലെ എടുത്തു…