അവയുടെ ജോലിയോ?

കവികളുടെ ഏകാന്തതഫലിക്കാത്ത ചൊല്ലായിക്കഴിഞ്ഞു.ഒരു വ്യക്തിക്ക്‌ കവിതഒന്നും നല്‍കുന്നില്ല;കവിതക്കാവശ്യമായ വെള്ളവും വളവുംനല്‍കിയില്ലെങ്കില്‍.എന്തിനാണ്‌നാം ഒരു കാവ്യാംശത്തെആകാശത്തിലും പൊയ്‌കയിലും പൂക്കളിലുംനിക്ഷേപിച്ചശേഷം സ്വസ്ഥമായി ഉറങ്ങുന്നത്‌?എന്തു ന്യായം?നമുക്ക്‌ വേണ്ടി കാവ്യാംശത്തെപിടിച്ചുകൊണ്ട്‌ നില്‍ക്കുന്നത്‌അവയുടെ ജോലിയോ?സ്വപ്നം കാണുന്നതിനും തെറിപറയുന്നതിനുംപ്രകൃതി പിഴകൊടുക്കേണ്ടിവരുന്നത്‌ കഷ്ടമാണ്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഅവയുടെ ജോലിയോ?

വ്യഭിചാരപരമായി

ഈ ചില്ലകള്‍ ചായുന്നത്‌ഒരുപിടി ഓര്‍മ്മകളുമായാണ്‌.ചാരത്തില്‍ കുഴിച്ചുമൂടപ്പെട്ട,അഗാധമായ കാലത്തിന്റെഅവസാനിക്കാത്ത തലച്ചോറുകളെഅത്‌ പ്രത്യാനയിച്ച്‌ മനുഷ്യന്റെഅസംബന്ധത്തെയും നിരാശ്രയത്വത്തെയുംകണ്‍മുമ്പിലേക്ക്‌ കൊണ്ടുവരുന്നു.യുക്തിയുടെ തൊലി വരണ്ട്‌ തീരാറായി.സ്വപ്‌നങ്ങല്‍ക്ക്‌ വേശ്യാവൃത്തി മടുത്തു .ഇനി എന്തെങ്കിലും വ്യഭിചാരപരമായിചെയ്യാനുണ്ടോയെന്ന് അത്‌ എല്ലാതെണ്ടികളോടുമായി ചോദിക്കുന്നുണ്ടായിരുന്നു.ഒരുത്തനും മിണ്ടി കണ്ടില്ലsmokeThe bundles of smoke risingfrom pyre revived…

Continue Readingവ്യഭിചാരപരമായി

പറക്കുന്നതിന്റെ

പക്ഷികള്‍ പകലുകളെ കീറി പറന്നു.ഒരിക്കലും അവസാനിക്കാത്ത പറക്കല്‍.എതോ വ്യാമിശ്രമായതാപത്തില്‍ നിന്ന്അവ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്‌അവനവനില്‍ നിലച്ചുപോയആവേഗങ്ങളോ?അനുതാപത്തിന്റെസന്നിപാതജ്വരം കാരണംഅവയ്‌ക്ക്‌ തല പൊക്കാനായില്ല.വെറുതെനീട്ടിപ്പിടിക്കുക മാത്രം ചെയ്തു.പറക്കലില്‍ അവ ഉതിര്‍ത്തിട്ടവിഷാദം ഏതോ കാലത്തിന്റെപൊള്ളിയ പാടുപോലെആകാശത്തില്‍അവയ്‌ക്കൊപ്പം സഞ്ചരിച്ചു.എന്താണ്‌ അവ പറന്നുകൊണ്ട്‌സംവേദനം ചെയ്തത്‌?നശ്വരമായലോകത്തില്‍ ഈ തൂവലുകള്‍നശിക്കരുതെന്ന്.മറ്റൊരു പറക്കലിനായിവരേണ്ടത്‌ എന്താണ്‌?ആകാശം?തൂവലുകള്‍?മനസ്സ്‌?Copy the…

Continue Readingപറക്കുന്നതിന്റെ

നാറുന്നത്

ഒരു നിമിഷം അതു മാത്രമാണ്‌ സത്യം.ഈ നിമിഷത്തില്‍ അതുണ്ട്.അടുത്ത നിമിഷത്തിലില്ല.ഈ നിമിഷത്തില്‍ ജീവിതം അടുത്താണെന്ന് തോന്നും.അടുത്ത നിമിഷം അത് നമ്മോട് പരിചയ ഭാവം കാണിക്കില്ല.ഒരോ നിമിഷവും മാറുകയാണ്‌, ഓന്തല്ല, നമ്മള്‍.ഈ നിമിഷത്തെപ്പിടിച്ച് കുപ്പിയിലടയ്ക്കാമോ?എങ്കില്‍ രക്ഷപ്പെട്ടു.ഒരു ഇലയുടെ മറവില്‍ മനുഷ്യന്‍ മാറും.മാറുന്നവനാന്‌ മലയാളി.ഞാന്‍…

Continue Readingനാറുന്നത്

നൂല്‍‌പ്പാലത്തിന്‌

ഒരു നൂല്‍‌പ്പാലംഓര്‍ക്കാന്‍ രസമാണ്‌.കടക്കാന്‍ പ്രയാസമാണെങ്കിലും.നൂല്‍‌പ്പാലത്തിന്‌ ഒന്നുമറിയില്ല.വരുന്നവരെ അത് തീ തീറ്റിക്കും.നൂല്‍‌പ്പാലം കടക്കുന്നവര്‍ക്ക് അതു കഴിഞ്ഞാല്‍ പ്രത്യേക സുഖം കിട്ടുമത്രേ.എന്തയാലും നൂല്‍‌പ്പാലം ഇപ്പോള്‍ പ്രതിസന്ധിയിലാണ്‌ .കാരണം ലളിതമാണ്‌.ആരും നൂല്‍‌പ്പാലം കടക്കാറില്ല.നൂല്‍‌പ്പാലത്തിനും വേണം ഒരിര.മനുഷ്യണ്ടെ രൂപം ഉണ്‍ടായാല്‍ മതി.അത് രസിച്ചുകൊള്ളും .ഒന്ന് നൂല്‍‌പ്പാലംകടന്നു പോകാന്‍…

Continue Readingനൂല്‍‌പ്പാലത്തിന്‌

അ ആ

അ എന്ന അക്ഷരമായിരിക്കുക വലിയ കാര്യം തന്നെ .എല്ലാവര്‍ക്കും അ , അ എന്ന് പറഞ്ഞ് കൈ മലര്‍ത്താന്‍ ഒരു തെളിവ് വേണമല്ലോ.ഒരു കാര്യം ഇനിയെങ്കിലും മനസിലാക്കണം: അ യ്ക്ക് മടുത്തു.കണ്‍റ്റവന്ടെയെല്ലം അ, ആ തുടങ്ങിയ അശ്ലീലത്തിന് കൂട്ട് നിന്ന് അത്…

Continue Readingഅ ആ

അത്

ജീവിതംഎന്താണെന്ന്ചിന്തിക്കുന്ന ഒരു മണ്ണിരയ്ക്ക്ഒരഭിപ്രായം പറയാനുള്ളസ്വാതന്ത്ര്യം കൊടുക്കണം.ഇതാണോ കവികള്‍ ചെയ്യുന്നത്?കവികള്‍ക്ക് ഇതെങ്ങനെ പറയാനൊക്കും,അവരുടെ ജിവിതം തീരാ ദുരിതത്തില്‍കഴിയുമ്പോള്‍?കവികള്‍ അവര്‍ക്ക് മനസ്സിലാകാത്തസൗന്ദര്യത്തില്‍ കഴുത്തറ്റംമുങ്ങിക്കിടക്കുമ്പോള്‍ എങ്ങനെ മറ്റുള്ളവരുടെപ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കും?മണ്ണിരയുടെ സ്വാതത്ര്യത്തെ തെറ്റായിവ്യാഖ്യാനിക്കുന്നത് കവിതയാണെന്ന്വിചാരിച്ചിരിക്കുനവരില്‍ ഞാനുമുണ്ട്.എതായാലും കവികളുടെസ്വാതന്ത്ര്യ ബോധം പഴകികഴിഞു.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/…

Continue Readingഅത്

നിറങ്ങള്‍

ചില നിറങ്ങള്‍ വ്യക്തമല്ല.ഞാന്‍ നീലയാണെന്ന് പറയും,മറ്റുള്ളവര്‍ വയലറ്റാണെന്നും.ഞാന്‍ തവിട്ടാണെന്ന് പറഞ്ഞതെല്ലാംപാളിപ്പോയി.അതെല്ലാം പച്ചയായിരുന്നു.പച്ചയാണ്‌ എന്നെ എന്നുംവട്ടം ചുറ്റിച്ചത്‌.ഓറഞ്ചുനിറമാണെന്ന് കരുതി ഞാന്‍ചീറിയടുത്തെങ്കിലും അത്‌ വെറുംമഞ്ഞയായതുകൊണ്ട്‌ തിരികെപ്പോന്നു.ഞാനിപ്പോള്‍ നീലയും മഞ്ഞയും ചുവപ്പുംകറുപ്പുമെല്ലാം കൃഷിചെയ്തുണ്ടാക്കുകയാണ്‌.ആവശ്യത്തിന്‌ മാത്രം ഉപയോഗം.കുറഞ്ഞ ചെലവില്‍ നിറങ്ങളെ ഉല്‍പാദിപ്പിച്ച്‌അവനവന്റെ ആവശ്യം നടത്തുകയാണ്‌ഏറ്റവും നല്ല ശീലമെന്നുഇപ്പോള്‍…

Continue Readingനിറങ്ങള്‍

ചീവീടുകള്‍

ചീവീട്ടുകള്‍ രാത്രിയില്‍കൂട്ടത്തോടെ വായിക്കുന്ന പുസ്തകങ്ങള്‍ഇപ്പോള്‍ സ്റ്റോക്കില്ല.പാരായണംഅവര്‍ക്ക് വലിയ ഒരു ഓര്‍മ്മപ്പെടുത്തലാകണം.മൃണ്മയമായ എല്ലാ സൗഹൃദങ്ങള്‍ക്കും,രാത്രി അത്താഴം കഴിക്കുന്നതിന്‍്‌ മുമ്പുഒരു പങ്ക് അവ മാറ്റിവയ്ക്കും.ആ കാലത്തിനുള്ള ഒരു തിലോദകം.ഇനി ആരൊക്കെ വരും, പാടും.?നിശ്ചയമില്ല.ഇന്നലെയുംകാടുകള്‍ വെട്ടി നശിപ്പിച്ചു.മനുഷ്യനിലെ കവിതകളൊക്കെനിര്‍ജീവമാണിപ്പോള്‍.കവിതകളൊക്കെ പഴകിപ്പോയി.വാക്കുകളെന്നേ ദ്രവിച്ചു.എന്തു പരഞ്ഞാലുമതു പഴയതായിപ്പോകും.ചീവീടുകള്‍ പക്ഷേ…

Continue Readingചീവീടുകള്‍

തവളകള്‍

തവളകളുടെ അസ്തിത്വംഒന്ന് വേറെ തന്നെയാണ്‌.ഒരു വേനല്‍ വന്നാല്‍ ശരീരം ചൂട് പിടിച്ച് കഷ്ടപ്പെട്ട് ഞാന്‍ മരുന്നിനായി ഓടും.ഭക്ഷണ ക്രമം മാറ്റും.കൂടുതല്‍ വെള്ളം കുടിക്കും.എന്നാല്‍ തവളകള്‍ ! അവര്‍ സുരക്ഷിതമായി മണ്ണിനടിയിലാണ്‌.ഏത് വേനലിനും മുമ്പേ അവര്‍ ഒരുങ്ങുംമഴ വന്നാലുടനെ അവര്‍ സുരക്ഷിതരായിരുന്ന കാര്യം…

Continue Readingതവളകള്‍