അയാള്‍
അയാള്‍ എത്രയോ വട്ടം ശവമായി കിടന്നിട്ടുണ്ട്.പലപ്പോഴും നില്‍ക്കുകയും ചെയ്തിട്ടുണ്ട്.വീട്ടിലും,ഓഫീസിലും കുട്ടികളുടെ മുമ്പിലുംവേണ്ട സമയത്ത് ശവമാകേണ്ടതെങ്ങനെയെന്ന് അയാള്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്‍ടതില്ലായിരുന്നു.ഒരു കണക്കിലങ്ങ് ചെയ്യും.മിക്കപ്പോഴും വിജയിച്ചു.പരാജയപ്പെട്ടതാകട്ടെ ആരും തിരിച്ചറിഞ്ഞുമില്ല.ശവമാകുന്നത് അയാള്‍ക്ക് ലഹരിയായത് ചുമ്മാതെയല്ല.അതായിരുന്നു സുഖം.വേണ്‍ട സമയങ്ങളിലെല്ലാം ശവമായിക്കൊണ്ടുതന്നെ എല്ലാ അന്താരാഷ്ട്ര , ശാസ്ത്ര വിഷയങ്ങളെക്കുറിച്ചുംഅയാള്‍…