ദർശനങ്ങളിലെ ജലാത്മകത
ബക്കർ മേത്തല എം.കെ.ഹരികുമാർ മറ്റു നിരൂപകരിൽ നിന്നും വേറിട്ട് നിൽക്കുന്നത് ചിന്തകളിലെ നവീനതകൊണ്ടാണ്. നവീനമായ ആശയങ്ങളിലൂടെ തന്റെ ജീവിതദർശനത്തെ രൂപപ്പെടുത്തുന്നതിൽ സമീപകാല എഴുത്തുകാരിൽ അദ്ദേഹം വളരെ മുമ്പിലാണ്. എഴുത്തിൽ നിന്നും ദർശനങ്ങൾ കുടിയൊഴിഞ്ഞുപോകുമ്പോൾ പൊള്ളയായ ഹൃദയങ്ങളിൽ നിന്നും അർത്ഥരഹിതമായ വാക്കുകളുടെ ചാപിള്ളകളാണ്…