Aphorisms of M K Harikumar in Malayalam
1.ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.2.ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.3.പുതിയ കാലത്ത് കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.4.മനുഷ്യ വ്യക്തി ഇല്ലാതായി.5.അനുഭവങ്ങളുടെ സമാനതയാണ് ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത് സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.6.എല്ലാം മരിക്കുന്ന ഈ കാലത്ത് സ്വയം പരിഹസിക്കുന്നതിലൂടെയേ…