m k harikumar images
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ജീവിതം തന്നെ മറ്റുള്ളതിൽ നിന്നെല്ലാം വിഭിന്നമാണ് .ഒരു ജീവിതവും മറ്റൊന്ന് പോലെയല്ല. ഒരാളുടെ ജീവിതം അതിൻ്റെ എല്ലാ സംഘർഷങ്ങളോടെയും വിഷാദങ്ങളുടെയും സന്തോഷങ്ങളോടെയും സമ്പൂർണ്ണമാണ്.കാരണം ,ജീവിതത്തിൽ നിന്ന് ആർക്കും ഒന്നുതന്നെ എടുത്തുമാറ്റാനാകില്ല. വേദനകളിലും ജീവിതം അതിൻ്റെ തന്നെ പരിവർത്തന ദശയിലാണ്. അതിനാൽ അതിനു…
ജീവിതത്തിന്റെ രഹസ്യം അങ്ങ് ഭ്രൂണാവസ്ഥയിൽ തന്നെയുണ്ട്. സ്വയം അറിയാത്ത ഒരു കാലമായി അത് ഇപ്പോഴും പിന്നിലുണ്ട്. ഓർമ്മകൾ തീവണ്ടിയുടെ ബോഗി വേർപെട്ടുപോകുന്നതുപോലെ ബന്ധം വേർപെടുത്തി ഭൂതകാലത്തിലേക്ക് മറയുന്നു. എത്ര ഓർമ്മിച്ചാലും നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ആ സുഷുപ്തിയുടെ കാലഘട്ടത്തിലേക്ക് കടക്കാനൊക്കില്ല .അത് നമ്മെ…
മനുഷ്യർക്ക് ജീവിതത്തിൽ ദുരിതങ്ങളും കഷ്ടമായ ഓർമ്മകളുമാണല്ലോ കൂട്ട് .ഓർമ്മ എരിതീയാണ്. അത് ഭൂതകാലം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. നാം ജീവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ നാം ഭൂതകാലത്തെ നിർമ്മിക്കുകയാണ്. ഒരിക്കൽ ഒരു ജീവിതാനുഭവമുണ്ടായാൽ ,അത് തന്നെ ഭൂതകാലത്തെ നിർമ്മിക്കുകയാണ്.ഒരിക്കലല്ല , പലപ്പോഴായി. ഓർക്കുന്ന വേളകളിലെല്ലാം ഭൂതകാലം നിർമ്മിക്കപ്പെടുന്നു.അതുകൊണ്ട്…
ഗർഭംകൊണ്ട മാതാവിനാണ് അതിൻ്റെ ഭാരവും വേദനയും ഹർഷവും അറിയാനാവുന്നത്. ഗർഭവതിയായിരിക്കുന്നത് പ്രാപഞ്ചികമായ ആനന്ദമാണ് ;അതിൽ ഇരട്ട ആനന്ദമുണ്ട്. ഉള്ളിൽ മറ്റൊരു ജീവനെ പേറുകയാണ്. ആ ജീവനുമായുള്ള പാരസ്പര്യം ,സവേദനങ്ങൾ പ്രബലമാണ്. ഒരു ജീവനിൽ തന്നെ മറ്റൊരു ജീവനും സഞ്ചരിക്കുന്നു.ഒരു ശരീരത്തിൽ രണ്ട്…
സംയോഗത്തിൽ ഏർപ്പെടുന്നവർ ആരായിരുന്നാലും അവർ കുട്ടിയുടെ മാതാപിതാക്കളാണ്. സന്താനോല്പാദനം ,ഒരു ഫാക്ടറിയിൽ നിന്ന് ചെരിപ്പ് ഉണ്ടാക്കുന്ന പോലെയല്ലല്ലോ. കൃത്യമായി മെറ്റീരിയൽ ഇട്ടുകൊടുത്താൽ ഒരേ വലിപ്പത്തിൽ ചെരുപ്പുകൾ ഉണ്ടാക്കിയെടുക്കാം. യന്ത്രം അത് ചെയ്യും. യന്ത്രം ഒരു ചെരിപ്പിന്റെയും രൂപഭാവങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച…
മനുഷ്യൻ്റെ ഈ ദയനീയമായ അവസ്ഥ ദൈവം സൃഷ്ടിച്ചതല്ലെന്ന് പറഞ്ഞ, പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവി ജോൺ ഡൺ ഇങ്ങനെ കൂട്ടിച്ചേർത്തു: അനശ്വരനായ ദൈവം നമ്മളിലേക്ക് അനശ്വരതയുടെ ഒരു കിരണം കടത്തിവിട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പാപം ചെയ്തുകൊണ്ടാണ് ആ അനശ്വരതയെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്.…
ഗർഭത്തിൽ കഴിയാനുള്ള അവസരം ഓരോ ജീവിയുടെയും സ്ഥിരനിക്ഷേപമാണ്. പൂർവ്വകാലത്തെ ആ അവസ്ഥ ഇല്ലാതാകുന്നില്ല. അത് നമുക്ക് പിന്തിരിഞ്ഞു ചെല്ലാനാവാത്തതാണ് .എന്നാൽ അത് സത്യമായിരുന്നു. ആണും പെണ്ണും സംഭോഗത്തിൽ ഏർപ്പെട്ടാലുടനെ കുട്ടി ഉണ്ടാകുന്നില്ലല്ലോ .ഒരു നിശ്ചിതസമയം വേണം. പാകപ്പെടാനുള്ള കാലം.ആ സമയം നമ്മുടെ…
'അരുളാനന്ദക്കൂത്ത്' കാണാൻ ഗുരു ആഹ്വാനം ചെയ്യുകയാണ്. ഒരു സാധാരണ മർത്ത്യജന്മത്തിൽ അരുളിനു എവിടെയാണ് സ്ഥാനം? നാം പാപികൾ തന്നെയാണ്. ക്രിസ്തുമതത്തിൽ പറയുന്ന പാപത്തിൽ കഴമ്പുണ്ട്. അമ്മയോടുള്ള ബന്ധം നോക്കൂ. അമ്മ നിരുപാധികമായ സ്നേഹമാണ് തരുന്നത്.ആ ഗർഭപാത്രത്തെ നിഷേധിക്കാനാവില്ല. അമ്മയ്ക്ക് എന്തെങ്കിലും കൊടുത്താലും…
യുക്തിവാദികൾ ദൈവത്തെയാണ് ആദ്യം കടന്നാക്രമിക്കുന്നത്. ദൈവം നമ്മെ മരണത്തിൽ നിന്നു രക്ഷിക്കുമോ തുടങ്ങിയ വളരെ ആഴം കുറഞ്ഞ ചോദ്യങ്ങൾ ചോദിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട് .ദൈവത്തെ ആദ്യമേ തന്നെ ആക്രമിച്ചാൽ തങ്ങൾ സുരക്ഷിതരായി എന്ന ധാരണയാണ് അവർക്കുള്ളത്. യുക്തിയുടെ ആധാരം, വ്യവസ്ഥ ദൈവത്തിലാണ്…