വിശേഷവാക്യങ്ങള്‍ -Aphorisms


ജലം ഒരു ചാവേറാണ്‌.

വാക്കുകളുടെ ഏകാന്തതയാണ്‌ ഇന്നത്തെ ഏറ്റവും വലിയ സമസ്യ.

ലോകത്ത്‌ മനുഷ്യന്‍റേത്‌ ഏറ്റവും നിസ്സാരമായ അസ്തിത്വമാണ്‌; കാറ്റടിച്ചാല്‍ വീഴും.

ജീവിതം എവിടെയുമില്ല.

ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത്‌ ഒരു രസമാണ്‌.

സൌന്ദര്യം ഇന്ന് ആദ്ധ്യാത്മികതയല്ല. മറ്റുള്ളവര്‍ക്ക്‌ വേണ്ടിയുള്ള ആഘോഷമാണ്‌.

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.