വിശേഷവാക്യങ്ങള്‍ -Aphorisms


നമ്മുടെ യാത്രകള്‍ കാലത്തെ തോല്‍പ്പിക്കുന്നു. ഇതിനിടയില്‍ നാം അനിശ്ചിതമായ ഒരു കൂടാരം മാത്രമാണ്‌.

എല്ലാ വഴികളും ഒടുവില്‍ ഇല്ലാതാവുന്നു; യാത്രയുടെ യഥാര്‍ത്ഥ ഫലം.

ശരീരത്തിനു താങ്ങാവുന്നതിലേറെ നാം മനസ്സില്‍ കൊണ്ടുനടക്കുന്നു.

നമ്മുടെ വഴികള്‍ ഉണ്ടാകുമ്പോള്‍ തന്നെ മാഞ്ഞുപോകുന്നു; അത്‌ ശലഭ യാത്രകളാണ്‌.

പഞ്ച ഭൂതങ്ങളൂടെ ഇന്‍റെര്‍നെറ്റ്‌ ആണ്‌ മനുഷ്യന്‍ ഒരോ നിമിഷവും അഭിമുഖീകരിക്കുന്നത്‌.

സ്വന്തം തീരുമാങ്ങളൂടെ ഇരയാവുന്നവരാണ്‌ ഏെറ്റവും കൂടുതല്‍ മടുപ്പനുഭവിക്കുന്നത്‌.

പുതിയ വിപണി വ്യവസ്ഥയില്‍ ആണിനേക്കാള്‍ പെണ്ണിനാണ്‌ മാര്‍ക്കറ്റ്‌. അവളുടെ പടം , ശബ്ദം, സാന്നിദ്ധ്യം എല്ലാം ഒരു ബൂസ്റ്റാണ്‌.

ക്യൂ നില്‍ക്കുമ്പോള്‍ , സിനിമ കാണുമ്പോള്‍ , സംസാരിക്കുമ്പോള്‍ കൈകള്‍ എന്ത്‌ ചെയ്യണമെന്നറിയാതെ വിഷമിച്ചിട്ടുണ്ട്‌.

സാഹിത്യകാരന്‍മാര്‍ക്ക്‌ ചെറുപ്പം അപമാനം ഏറ്റുവാങ്ങാനുള്ളതാണ്‌.

ഓരോ നിമിഷവും ഒരു യുദ്ധം നടക്കുന്നു, യാദൃച്ഛികതകളുടെ വരവിനെതിരെയുള്ളതാണത്‌.

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.