വെറും പൂവ്‌

ഒരു പൂവ്‌ വിരിയുകയാണ്‌,

ഒരു മുന്‍ വിധിയുമില്ലാതെ.

ഒരു കാറ്റില്‍ ഒരു പ്രണയം,

ഒരു ചലനത്തില്‍ ഒരു കവിത-

ഇതൊന്നും ഉന്നമല്ല.

ശരിക്കും ഓഹരി വിപണിയും

ഡോളര്‍ വിലയും നോക്കി പൂത്താല്‍

എന്താണെന്ന് ചെടികള്‍ ചിന്തിക്കുന്ന

ഈ കാലത്ത്‌ പൂവ്‌ ഒരു സന്ദേശമോ

സൂചനയോ ഒന്നുമല്ല.

വെറും പൂവാണത്‌.

വെറുതെയും പൂക്കാം.

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.