ഞങ്ങള്‍ ഈ മുഖം ഒന്നുകൂടി മിനുക്കട്ടെ

മനസ്സിന്‍റെ വ്യോമ വേഗങ്ങളില്‍ നിന്ന്
പാതാളക്കുഴികളിലേക്ക്‌
വീണ ഇഷ്ടങ്ങളുടെ
കബന്ധങ്ങള്‍ അവിടെയുണ്ടോ ?
അറിയില്ല.
ജ്വരബാധിതരായി നമ്മള്‍
വീണ്ടും അവതരിക്കുന്ന
ഒരു കാലമെവിടെയോ ഉണ്ടായിരിക്കാം.
നില്‍ക്കൂ കാലമേ,
ഞങ്ങള്‍ ഈ മുഖം ഒന്നുകൂടി മിനുക്കട്ടെ

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.