ശ്രീനാരായണായ: അസ്തിത്വരഹസ്യത്തെക്കുറിച്ച്/രാജൻ സി എം
എം കെ ഹരികുമാർ എം കെ ഹരികുമാറിൻ്റെ ‘ശ്രീനാരായണായ’ എന്ന മിസ്റ്റിക് നോവലിനെ ക്കുറിച്ചൊരു കുറിപ്പ് എന്താണ് ജീവിതം? ഹരികുമാർ അതിനുത്തരമായ് പറയുക ഇങ്ങനെയായിരിക്കും: ക്ഷണം പ്രതിയുള്ള നിരാസവും നിർമ്മിതിയുമാണ് ഏതു ജീവിതവും. നിരാസവും നിർമ്മാണവും ബോധപൂർവം ആകണമെന്ന അർത്ഥത്തോടെ മാത്രമല്ല; ഇല്ലാതാവുകയും, ആയിത്തീരുകയും…