കൂത്താട്ടുകുളം ചന്തയിൽ വന്നു പിരിഞ്ഞവർ/ എം.കെ.ഹരികുമാർ
മഞ്ചിറയിൽ നിന്നു വന്ന കർഷകരുടെ കൈയിൽ പാവയ്ക്കയുടെയും പടവലങ്ങയുടെയും പയറിൻ്റെയും വലിയ കെട്ടുകളുണ്ടായിരുന്നു. ചോരക്കുഴി പാലത്തിനു കിഴക്കുവശത്തു നിന്നു വന്നവർക്ക് വിൽക്കാൻ ചേമ്പും വാഴക്കുലകളുമുണ്ടായിരുന്നു പുറ്റാനി മലയിൽ നിന്നു കാളിയും കാളനും വന്നത് മുറ്റമടിക്കാനുള്ള ചൂലുകളുമായാണ്. പുതുവേലിയിലെ കർഷകരുടെ പോത്തുകൾ ഗ്രാമത്തോടിനു…