ഉത്തരാധുനികതയും ഉപനിഷത്തും-എം.കെ.ഹരികുമാർ
സർപ്പിളാകൃതിയിലാണ് ഉപനിഷത് മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന് തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്.ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ് ,നാം…