കൊറോണ :മാസ്ക് ധരിച്ച് പിരിഞ്ഞ സൗഹൃദങ്ങൾക്കു വേണ്ടി . എം.കെ.ഹരികുമാർ
9995312097Email mkharikumar797@gmail.comകൊറോണ വൈറസ് ഒരാഗോള വ്യാപനത്തിൻ്റെ പ്രക്രിയയിലൂടെ, മനുഷ്യരെക്കുറിച്ചുള്ള ധാരാളം സൗന്ദര്യ ,ദാർശനിക ചിന്തകളെ കശക്കിയെറിഞ്ഞിരിക്കുന്നു. മനുഷ്യൻ വെറുമൊരു ഇര എന്ന നിലയിൽ ഇപ്പോൾ ചുരുങ്ങുകയാണ്. ഒന്നിനെയും വെറുതെയങ്ങ് മഹത്വവത്ക്കരിക്കേണ്ടതില്ലെന്ന് കൊറോണക്കാലം പ്രഖ്യാപിക്കുകയാണ്.ഒരു ഐസൊലേഷൻ വാർഡിനപ്പുറത്ത് മനുഷ്യന് അധികം സ്ഥലമില്ല .ക്വാറൻ്റൈനിലാണ്…