എം.കെ.ഹരികുമാർ കോളമെഴുത്തിൻ്റെ സിൽവർ ജൂബിലി നിറവിൽ /അഡ്വ.പാവുമ്പ സഹ​ദേവൻ

 

  • അഡ്വ.പാവുമ്പ സഹ​ദേവൻ,9744672832
    മല​യാ​ള​ഭാ​ഷ​യു​ടെയും
    സാഹിത്യനിരൂ​പ​ണ​ത്തി​ന്റെയും എക്കാ​ല​ത്തെയും അഭി​മാ​ന​മായ
    എം.​കെ.​ഹ​രി​കു​മാ​റിന്റെ ‘അക്ഷ​ര​ജാ​ലകം’പംക്തി കാൽനൂറ്റാണ്ട്
    പിന്നി​ട്ടി​രി​ക്കു​ന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയിലാണ് പംക്തി
    ആരംഭിച്ചത്. 
    ആയി​ര​ക്ക​ണ​ക്കിന് വായ​ന​ക്കാർ
    നെഞ്ചി​ലേ​റ്റിയ ‘അക്ഷ​ര​ജാ​ലകം’ പിന്നീട് കലാ​കൗ​മുദി, പ്രസാ​ധകൻ, മല​യാള
    സമീക്ഷാ ഡോട്ട്‌കോ​മിലും പ്രസി​ദ്ധീ​ക​രി​ച്ചു. ഇപ്പോൾ ഈ പംക്തി
    മെട്രോ​വാർത്താപത്ര​ത്തിൽ തുടർച്ച​യായി പ്രസി​ദ്ധീ​ക​രിച്ചുവരു​ന്നു. ക​ഥ,
    കവി​ത, നോവൽ, സാഹിത്യനിരൂ​പ​ണം, തത്ത്വ​ചി​ന്ത, സംസ്‌ക്കാ​രം, ചരിത്രം,
    രാഷ്ട്രീ​യം, ചിത്ര​ക​ല, സംഗീതം തുടങ്ങി ഒട്ടേറെ വൈവി​ധ്യ​മാർന്ന
    മേഖ​ല​ക​ളി​ലേക്ക് വ്യാപിച്ചു കിട​ക്കുന്ന 30-തില​ധികം ഗ്രന്ഥ​ങ്ങൾ ഇതി​നകം
    ഹരി​കു​മാ​റി​ന്റേ​തായി പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടുകഴി​ഞ്ഞു. കൂടാതെ
    ഹരി​കു​മാ​റിൻ്റെ അസാ​ധാ​രണ പ്രതി​ഭാ​ശേഷി പ്രസ​രി​ക്കുന്ന അക്ഷ​ര​ജാ​ലകം
    പംക്തി​യുടെ ആയി​ര​ത്തി​യറു​ന്നൂ​റി​ല​ധികം പേജു​കൾവരുന്ന രണ്ട് വോളിയം
    തടിച്ച ഗ്രന്ഥങ്ങൾ സു​ജിലി പബ്ലി​ക്കേ​ഷൻ പുറ​ത്തി​റ​ക്കി​യി​രി​ക്കു​ന്നത്
    സാഹി​ത്യ​നി​രൂ​പണ ചരി​ത്ര​ത്തിലെ മഹ​ത്തായ സംഭ​വ​മാ​ണ്. 
    വാൻഗോ​ഗിന്,
    ജല​ഛായ, ശ്രീനാ​രാ​യ​ണായ എന്നീ നോവ​ലു​കൾ ഹരി​കു​മാർ
    പ്രസി​ദ്ധീ​ക​രി​ച്ച​തോടെ അദ്ദേഹം നോവൽ കൊടി​മ​ര​ത്തിന്റെ ഉത്തുംഗതയിൽ
    എത്തി​യി​രി​ക്കു​ന്നു. മഷി​യു​ണ​ങ്ങാത്ത മനീഷി എന്നും
    സാഹി​ത്യ​നി​രൂ​പണലോക​ത്തിലെ മുടി​ചൂ​ടാ​മ​ന്നൻ എന്നും വിശേ​ഷി​പ്പി​ക്കാൻ
    വർത്ത​മാനമല​യാളസാഹി​ത്യ​ത്തിൽ  സർവ്വഥാ യോഗ്യൻ ഹരി​കു​മാ​റ​ല്ലാതെ
    മറ്റാ​രു​മില്ല എന്ന് അസ​ന്ദി​ഗ്ദ്ധ​മായി പറ​യാം. കുട്ടി​കൃഷ്ണമാരാർ, കേസരി
    ബാല​കൃ​ഷ്ണ​പിള്ള, ജോസ​ഫ് മു​ണ്ട​ശ്ശേരി, കെ.​പി.​അ​പ്പൻ, സുകു​മാർ
    അഴീ​ക്കോ​ട്, എം.​കെ.​ഹ​രി​കു​മാർ തുട​ങ്ങിയ സാഹി​ത്യ​നി​രൂ​പണ കേസ​രി​കൾ
    മല​യാ​ള​ത്തിലെ സർഗ്ഗാ​ത്മ​ക ​സാ​ഹി​ത്യ​കാ​രന്മാ​രേ​ക്കാൾ
    തല​പ്പൊ​ക്ക​മു​ള്ള​വ​രായി തീർന്നി​ട്ടു​ണ്ട് എന്നത് പരക്കെ സമ്മതിക്കുന്ന
    കാര്യമാ​ണ​ല്ലോ. തന്റെ സാഹി​ത്യ​നി​രൂ​പണത്തിൽ അങ്ങേ​യറ്റം ആത്മാർത്ഥ​തയും
    സത്യ​സ​ന്ധ​തയും നിഷ്പ​ക്ഷ​തയും പുലർത്തിയ ഹരി​കു​മാർ ഏത്
    കൊ​ല​കൊ​മ്പ​ന്മാ​രായ സാഹി​ത്യ​കാ​ര​നെയും യുക്തിവിചാരത്തോടെ
    വിമർശിക്കുന്നതിൽ അസാ​ധാ​രണ മനഃ​സാ​ന്നിദ്ധ്യം പ്രക​ടി​പ്പി​ച്ചി​രു​ന്നു.
    വിമർശ​നാത്മക നിരൂ​പ​ണ​ത്തിലെ അദ്ദേ​ഹ​ത്തിന്റെ വില​യി​രു​ത്ത​ലു​കൾ
    നമ്മുടെ സാഹി​ത്യ​ച​രി​ത്ര​ത്തിൽ അപ്ര​തി​രോ​ധ്യ​മായ മതി​ലു​ക​ളാണ് കെട്ടി​
    ഉ​യർത്തി​യി​രി​ക്കു​ന്ന​ത്. താൻ വസ്തു​നി​ഷ്ടമായി പരി​ശോ​ധി​ക്കുന്ന
    സാഹി​ത്യ​കൃ​തി​ക​ളുടെ ഡീമെറി​റ്റിന് ഒപ്പം അതിന്റെ മെറിറ്റിനെ
    ഉയർത്തിക്കാണിക്കുന്നതിൽ ഹരി​കു​മാർ അല്പംപോലും അമാന്തം
    കാണി​ച്ചി​രു​ന്നില്ല. 
    ഹരി​കു​മാ​റിന്റെ
    നിശി​ത​മായ വിമർശ​ന​ത്തിന്റെ ചാട്ടുളി പ്രയോ​ഗ​മേറ്റ് പരു​ക്കേറ്റ ഒട്ടേറെ
    സാഹി​ത്യ​കാ​രന്മാർ ​അ​ദ്ദേ​ഹ​ത്തിന്റെ വിരോ​ധി​കളും ശത്രു​ക്ക​ളു​മായി
    തീർന്നി​ട്ടുണ്ട് എന്നത് തർക്ക​മറ്റ വസ്തു​ത​യാ​ണ്.
    സർഗ്ഗാത്മകസാഹി​ത്യ​ത്തിൽ അടി​ഞ്ഞു​കൂ​ടിയ മാലി​ന്യ​ത്തിന്റെ ഈജിയൻ
    തൊഴുത്ത് അടിച്ചു വൃത്തി​യാ​ക്കാൻ എത്തി​യ ​അ​ഭി​ന​വ​ഹെർക്കു​ലീസാണ്
    എം.​കെ.​ഹ​രി​കു​മാർ. തന്മൂലം തനിക്ക് നഷ്ടപ്പെ​ടാൻ സാധ്യ​ത​യുള്ള
    അവാർഡു​കളെപ്പറ്റിയോ കുലീ​ന​വർഗ്ഗബ​ന്ധ​ങ്ങളെപ്പറ്റിയോ
    മുഖ്യ​ധാരാപത്ര​മാ​സി​ക​ക​ളുടെ  പേജുക​ളെ​പ്പ​റ്റിയോ ഹരി​കു​മാർ അല്പംപോലും
    ഭയ​പ്പെ​ട്ടി​രു​ന്നി​ല്ല.​ ത​ന്റേ​തായ സാഹി​ത്യ​സി​ദ്ധാ​ന്ത​ങ്ങളും
    മല​യാ​ള​നി​രൂ​പ​ണ​കാഴ്ച​പ്പാ​ടു​ക​ളു​മുള്ള അദ്ദേഹം
    പാശ്​ചാ​ത്യ​സാ​ഹി​ത്യ​സി​ദ്ധാ​ന്ത​ങ്ങ​ളുടെ പുറ​കേ​ പോ​കാൻ ഒരി​ക്കലും
    താത്പര്യം കാണി​ച്ചി​ട്ടി​ല്ല. സ്വന്തം യുക്തിബോധവും ബുദ്ധി​ശ​ക്തി​യും
    ​അ​വ​ലം​ബി​ച്ചാണ് അദ്ദേഹം തന്റെ സാഹി​ത്യ​നി​രൂ​പണസാമ്രാജ്യം
    കെട്ടി​പ്പെ​ടു​ത്തി​​രി​ക്കു​ന്ന​ത്. 
     
    പര​മ്പ​രാ​ഗ​ത​നി​രൂ​പണ
    മാർഗ്ഗ​ങ്ങ​ളിൽ നിന്ന് ഭിന്ന​മായി, യാഥാ​സ്ഥിതികനിരൂ​പണ മതിൽക്കെ​ട്ടു​കളെ
    തകർത്തെ​റി​യുന്ന ഈ വിഗ്ര​ഹ​ഭ​ഞ്ജ​കന്റെ അതി​കാ​യത്വപ്രക​ട​നം​
    അ​ദ്ദേഹ​ത്തിന്റെ ജന്മ​സി​ദ്ധ​മായ വൈഭ​വ​മാ​യി​ട്ടു​വേണം വില​യി​രു​ത്താൻ.
    സാഹിത്യനിരൂ​പ​ണ​ത്തിൽ ആരെയും ഭയ​പ്പെ​ടു​ത്തു​കയും വീര​രസപ്രധാ​ന​മായ
    ഭാവോ​ന്മീ​ലനം പ്രക​ടി​ത​മാ​ക്കുകയും ചെയ്യുകയാണ്.തന്റെ
    വ്യക്തിജീവി​ത​ത്തിലെ സുഹൃദ്ബന്ധ​ങ്ങ​ളിൽ ഹരി​കു​മാർ കാണി​ക്കുന്ന
    കുലീ​നവും ശ്രേഷ്ഠ​വു​മായ പച്ച​വേഷം ആരെയും
    വിസ്മ​യി​പ്പി​ക്കു​ന്നതുതന്നെ​യാ​ണ്. 

     

    കലാ​കാ​രനും
    തത്ത്വ​ചി​ന്ത​കനും സൈദ്ധാ​ന്തി​കനും വിമർശ​കനും സ്വാതന്ത്രചിന്തകനുമായ
    എം.​കെ.​ഹ​രി​കു​മാർ “ഒരു പൂച്ചയും ഒറി​ജി​ന​ല​ല്ല”എന്ന്
    പ്രഖ്യാ​പി​ക്കു​ന്നു. ഒരു കലാ​കാ​രൻ ഒരു പൂച്ചയെ വര​യ്ക്കു​മ്പോൾ അയാൾ
    അയാ​ളു​ടേ​തായ ഒരു പുതിയ പൂച്ച​യെ​യാണ് വര​യ്ക്കു​ന്ന​ത്. ഒരു കലാ​കാ​രന്റെ
    മുമ്പിൽ, മനു​ഷ്യ​രുടെ കാഴ്ച​ക​ളിൽ, ഏതൊരു വസ്തുവും പ്രത്യ​ക്ഷ​ത്തിൽ,
    പ്രതീ​തിയും പ്രതി​ഛായ​യു​മാ​ണ്. ഏതൊരു എഴു​ത്തു​കാ​രനും യഥാർത്ഥ​മാ​യ​തിനെ
    നിഷേധി​ക്കു​കയും  മറ്റൊ​ന്നിനെ തന്റെ കല്പ​നാ​വൈ​ഭവംകൊണ്ട്
    സൃഷ്ടി​ക്കു​ക​യു​മാ​ണ്. ദാർശ​നി​ക​മായ നിറ​ക്കൂ​ട്ടു​ക​ളിൽ തൂലിക
    മുക്കി​യാണ് ഹരി​കു​മാർ തന്റെ നവാ​ദ്വൈത ​നീ​ലാ​കാ​ശത്ത് ഭാവ​നാ​ത്മ​ക​മായ
    ചിത്ര​ങ്ങൾ വര​യ്ക്കു​ന്ന​ത്. “സ്‌നേഹം പ്രാപ​ഞ്ചി​ക​മായ
    കണ​ക്ടി​വി​റ്റി​യാ​ണ്. സ്‌നേഹം ദൈവ​മാ​ണെന്ന് വലിയ മുനി​മാർ പറ​ഞ്ഞത്
    അതു​കൊ​ണ്ടാ​ണ്. സ്‌നേഹ​ത്തി​ലൂടെ ദൈവ​ത്തിന്റെ സംവേ​ദ​ന​ലോ​ക​ത്തേക്ക്
    നമുക്ക് പ്രവേ​ശനം കിട്ടു​ന്നു. ഏതൊരു സസ്യ​ത്തിനും ജീവിയ്ക്കും ഈ സ്‌നേഹം
    മന​സ്സി​ലാ​കും. അത് ജീവന്റെ ഉദാ​ത്ത​മായ ഒരു അനു​ഭ​വ​ത​ല​മാ​ണ്…. ഒരു
    പക്ഷിക്ക് വെള്ളം കൊടു​ത്താൽ അത് നമ്മെ തേടി​വ​രും. ഇത് പ്രാപ​ഞ്ചി​ക​മായ
    ബന്ധ​മാ​ണ്. സ്‌നേഹ​മെന്ന അഭൗ​മ​മായ തല​മാ​ണി​ത്. കുമാ​ര​നാ​ശാൻ
    സ്‌നേഹ​മെന്ന വികാ​ര​ത്തി​ലൂടെ ഉന്ന​ത​മായ സംവേ​ദ​ന​ത​ല​ങ്ങ​ളു​മായി
    ബന്ധ​പ്പെ​ട്ടു”.
     
    അദ്വൈതവേദാ​ന്തത്തെ സ്വർഗ്ഗ​ത്തിൽ നിന്ന് ഭൂമി​യി​ലേക്ക്
    ഇറ​ക്കി​ക്കൊ​ണ്ടു​വന്ന ശ്രീനാരാ​യ​ണ​ഗു​രു​വിന്റെ പ്രായോ​ഗിക ജീവി​തത്തെ
    ഹരി​കു​മാർ നിരീ​ക്ഷി​ക്കു​ന്നു​ണ്ട്. “ശ്രീനാ​രാ​യ​ണ​ഗുരു
    അദ്വൈതവേദാന്തത്തെ മാനു​ഷി​ക​മായ ഐക്യ​ത്തി​ന്റേയും ഉപ​കാ​ര​ത്തി​ന്റേയും
    അനു​ഭ​വ​ങ്ങ​ളി​ലൂടെ സംവേ​ദ​ന​ക്ഷ​മ​മാ​ക്കി. ഭിന്ന​ത​യി​ല്ലാതെ ഗുരു
    സമൂ​ഹ​ത്തിൽ പ്രവർത്തി​ച്ച​ത് അതു​കൊ​ണ്ടാ​ണ്. ഗുരു​വിന് ജാതി
    വ്യത്യാ​സ​മി​ല്ല. ഗുരു​വിന്റെ ആശ്ര​മ​ങ്ങ​ളിൽ പറ​യ​ക്കു​ട്ടി​കളും
    പുല​യ​ക്കു​ട്ടി​കളും ഭക്ഷണം പാകം ചെയ്യാ​റു​ണ്ടാ​യി​രു​ന്നു.
    പ്രായോ​ഗി​ക​മായ, ജന​ക്ഷേ​മ​ക​ര​മായ അദ്വൈത​മാ​ണ​ത്. സ്‌നേഹ​മാണ് അതിന്റെ
    അടി​ത്ത​ട്ട്. ആശാൻ ആ അദ്വൈത​ത്തിൽ നിന്നാണ് പ്രചോ​ദനം നേടി​യ​ത്… ഈ
    പ്രപ​ഞ്ച​വു​മായി നിങ്ങൾക്ക് താദാത്മ്യം പ്രാപി​ക്കാ​നുള്ള ഉപാ​ധി​യാണ്
    സ്‌നേഹം”.വിണ്ടു​ വെണ്ണീ​റാ​യി​ക്കി​ടന്ന അദ്വൈതത്തെ മജ്ജയും മാംസവും
    രക്തവും സ്‌നേഹവും കാരു​ണ്യ​വു​മുള്ള അനു​ക​മ്പാ​ദർശ​ന​മായി
    രൂപ​പ്പെ​ടു​ത്തു​ക​യാ​യി​രുന്നു ശ്രീനാരാ​യ​ണ​ഗു​രു. ആശാനും ഗുരുവും
    അദ്വൈത​ദർശ​ന​ത്തിന്റെ, കാരു​ണ്യത്തിൻ്റെ ആത്മാ​വി​ലേക്ക് തീർത്ഥാ​ടനം
    ചെയ്യു​ക​യാ​യി​രു​ന്നു.
     
    അദ്ദേഹം തുട​രുന്നു: “ഇന്നത്തെ
    കലാ​പ​ങ്ങൾ, രക്ത​ച്ചൊ​രി​ച്ചി​ലു​കൾ, കര​ച്ചി​ലു​കൾ, ഒഴി​ഞ്ഞോ​ട​ലു​കൾ,
    തറ​യിൽ പടർന്ന രക്ത​ത്തു​ള്ളി​കൾ, കൂട്ട​ക്കൊ​ല​കൾ, ബഹ​ള​ങ്ങൾ,
    അപ​മാ​ന​ക​ര​മായ ക്രൂര​ത​കൾ എല്ലാം ചരി​ത്ര​ത്തിൽ ഒരു പ്രതിഛായ
    അവ​ശേ​ഷി​പ്പി​ച്ചാണ് കടന്നു​പോ​കു​ന്ന​ത്. പ്രതി​ഛായ​കൾ എന്ന് പറ​യു​ന്നത്
    വ്യാവ​ഹാ​രികലോകത്തെ മാധ്യ​മ​ങ്ങൾക്കും ആളു​ക​ളുടെ മന​സ്സു​കൾക്കും
    വീണ്ടും വീണ്ടും ഓർമ്മി​ക്കാ​നുള്ള ചിത്ര​ങ്ങ​ളാ​ണ്. പ്രതി​ഛായ​കൾ
    ചരി​ത്ര​മായി ആലേ​ഖനം ചെയ്യ​പ്പെ​ടു​കയോ വിവ​രി​ക്ക​പ്പെ​ടു​കയോ
    പുസ്ത​ക​രൂ​പ​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​കയോ ചെയ്യു​ന്നതോടെ അത്
    ചരി​ത്ര​മാ​കു​ന്നു. അതിന്റെയർത്ഥം നാം അനു​ഭ​വി​ച്ച​തെ​ന്താ​ണോ,
    അതി​ലേക്ക് കല്പിതകഥ​യുടെ ഒരു ഫാന്റസി കൂട്ടി​ച്ചേർക്ക​പ്പെ​ടുന്നു
    എന്നാ​ണ്. ഒരി​ക്കലും വാക്കു​ക​ളാ​യി​രു​ന്നി​ട്ടി​ല്ലാത്ത യാഥാർത്ഥ്യ​ങ്ങൾ
    പിന്നീട് പലർ പല രീതി​യിൽ ടെക്സ്റ്റു​ക​ളായി
    രൂപാ​ന്ത​ര​പ്പെ​ടു​ത്തുന്നു”.അതെ, ചേര അതിന്റെ പടം
    പൊഴി​ക്കു​ന്ന​തു​പോ​ലെ, ചരിത്രം അതിന്റെ പടം പൊഴിച്ച് പ്രതിഛായ​കൾ
    സൃഷ്ടി​ച്ചു​കൊ​ണ്ടാണ് കാല​രഥത്തിൽ സഞ്ചരിക്കുന്ന​ത്. വ്യവ​ഹാ​രികലോകത്തെ
    ചരി​ത്ര​സം​ഭ​വ​ങ്ങൾ, യഥാ​ത​ഥ​മാ​യാ​ണെ​ങ്കിൽപ്പോ​ലും,
    ഭാഷാ​മാ​ധ്യ​മ​ത്തി​ലൂടെ ജന​ങ്ങ​ളി​ലേക്ക് റിപ്പോർട്ട് ചെയ്യു​മ്പോൾ, അത്
    മറ്റൊരു ‘കാല്പ​നി​കവും’ ഐതി​ഹാ​സി​ക​വു​മായ സംഭ​വ​മാ​യാണ് അനു​വാ​ച​കന്
    അനു​ഭ​വ​പ്പെ​ടു​ന്ന​ത്. അത്തരം ഓർമ്മ​ച്ചിത്രങ്ങൾ ഫാന്റ​സി​യു​ടേയും
    കെട്ടു​ക​ഥ​യു​ടേയും അക​മ്പ​ടി​യോ​ടെ​യാ​ണ്​ അ​നു​വാ​ച​ക​മ​ന​സ്സിൽ ആലേ​ഖനം
    ചെയ്യ​പ്പെ​ടു​ന്ന​ത്. അങ്ങ​നെ, സംഭ​വി​ച്ച​തെന്ന് ഊഹി​ക്കാവുന്ന
    മഹാ​ഭാ​ര​ത​യു​ദ്ധം, വ്യാസന്റെ കല്പ​നാ​വൈ​ഭ​വ​ത്തി​ലൂ​ടെ​യും
    വാഗ്‌വി​ലാ​സ​ത്തി​ലൂ​ടെയും ഐതി​ഹാ​സി​കമായി മഹാ​ഭാ​ര​ത​ഗ്രന്ഥമായി
    പിറ​വി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അങ്ങനെ ചരി​ത്ര​സം​ഭ​വ​ങ്ങൾക്ക്
    ആഖ്യാ​ന​രൂ​പ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ, അത് മറ്റൊരു
    സംവേ​ദ​ന​മാ​ധ്യ​മ​ത്തി​ലേക്കും വിതാ​ന​ത്തി​ലേക്കും ഉയർന്ന്
    സ്വപ്നസന്നി​ഭ​മായ ദൃശ്യ​മായി പ്രക​ടനം
    കൈക്കൊ​ള്ളു​ന്ന​തെ​ങ്ങ​നെ​യാ​ണെന്ന് ഹരി​കു​മാർ ‘കല​യുടെ ഒളി​ത്താ​വളം’
    എന്ന നിരൂ​പ​ണ​ലേ​ഖ​ന​ത്തിൽ ചിത്രണം ചെയ്യു​മ്പോൾ അത് മറ്റൊരു അവാ​ച്യ​മായ
    അനു​ഭൂ​തി​യായി അനു​വാ​ച​കന് അനു​ഭ​വ​വേ​ദ്യ​മാ​കു​ന്നു. 
     
     “ച​രി​ത്ര​മാ​കു​ന്ന​തോടെ അത് നേരത്തെ സംഭ​വിച്ച കാര്യ​ങ്ങ​ളുടെ
    തനി​പ്പ​കർപ്പ​ല്ലാ​തായി മാറു​ക​യാ​ണ്. അത് മനു​ഷ്യർക്ക് വായി​ക്കാൻ വേണ്ടി
    നിർമ്മി​ച്ച​താ​ണ്. അതു​കൊണ്ട് നേരത്തെ സംഭ​വി​ച്ച​തി​നോട് അതിന് യാതൊരു
    ബന്ധ​വു​മി​ല്ലാ​ത്ത​തായിതീരു​ന്നി​ല്ല. എന്നാൽ ചരി​ത്ര​ത്തിലെ
    കൊല​പാ​ത​ക​ത്തിന് യഥാർത്ഥ​ത്തിൽ സംഭ​വി​ച്ച​പ്പോ​ഴുള്ള വേദ​ന​യോ
    ​ക്രൂ​ര​തയോ  ഇല്ല. അത് വായി​ക്കു​ന്ന​വ​രുടെ വാക്കു​ക​ളി​ലുള്ള
    ഒര​നു​ഭ​വ​മാ​ണ്. യുദ്ധ​ത്തിൽ കൊല​ചെ​യ്യ​പ്പെ​ട്ട​വന്റെ വേദന
    വായ​ന​ക്കാ​രന് ആവ​ശ്യ​മി​ല്ല​ല്ലോ. യുദ്ധ​ത്തിൽ മരി​ച്ച​വനെ ഒരു
    വായ​ന​ക്കാ​രനും വേണ്ട. അവന് വേണ്ടത് അവന്റെ കാല്പനികകഥ​യിലെ ഒരു
    നായ​ക​നെ​യാ​ണ്. ലോക​ത്തിലെ വിഷ​മ​സ​ന്ധി​കൾ പിന്നീട് ഓർക്കു​മ്പേൾ
    മധു​ര​മുള്ള സ്വപ്ന​ങ്ങ​ളായി മാറുന്നു. നമ്മുടെ അനു​ഭ​വ​ങ്ങൾ പിന്നീട് ഒരു
    കഥ​യാണ്. ആ കഥ​യിൽ നമ്മൾ ഒരു വിവേ​ക​ജീ​വി​യാണ്. നമുക്ക് സ്വയം
    പ്രശം​സി​ക്കാനും കാല​ത്തെ​ക്കു​റി​ച്ചുള്ള കാല്പ​നി​ക​മായ സങ്ക​ല്പ​ങ്ങൾ
    സൃഷ്ടി​ക്കാനും അവ​സ​ര​മു​ണ്ട്. നമ്മൾ ഒരു പോരാ​ട്ട​ത്തിന്റെ കഥ​യിലെ
    നായ​കനോ നായി​കയോ ആകു​ന്നത് വലിയ കാ​ര്യ​മല്ലേ? ജീവി​തത്തെ
    സാഹി​ത്യ​മാ​ക്കു​ന്ന​തിന്റെ പ്രാഥ​മിക വിദ്യ​യാ​ണി​ത്”. ഇങ്ങനെ
    സർഗ്ഗാ​ത്മകനിരൂ​പണം അതിന്റെ കൊടു​മുടി കയ​റു​മ്പോ​ഴാ​ണ്, സമ​കാ​ലികരായ
    സർഗ്ഗാ​ത്മകസാ​ഹി​ത്യ​കാ​ര​ന്മാ​രേ​ക്കാൾ മികച്ച പ്രതി​ഭാ​ശാ​ലി​ക​ളാ​യ,
    നിരൂ​പ​ണ​കേ​സ​രി​ക​ളാ​യ, കുട്ടി​കൃ​ഷ്ണ​മാ​രാ​രും, ജോസഫ്
    മുണ്ട​ശ്ശേ​രി​യും, എം.​കെ.​ഹ​രി​കു​മാറും ഉണ്ടാ​കു​ന്ന​ത്.
    കേസ​രി​ബാ​ല​കൃ​ഷ്ണ​പി​ള്ളയും, കെ.​പി.​അ​പ്പനും പി.കെ ബാല​കൃ​ഷ്ണ​നും,
    പ്രൊഫ.എം.​കൃ​ഷ്ണൻനാ​യരും ഉണ്ടാ​കു​ന്ന​ത്. അങ്ങ​നെ​യാണ് തല​യെ​ടു​പ്പു​ളള
    ധിഷ​ണാ​ശാ​ലി​ക​ളായ എം.​പി.​പോളും, എംഎൻ.​വി​ജയനും സുകു​മാർ​ അ​ഴീ​ക്കോടും
    ഉണ്ടാ​യ​ത്.
     
    പച്ച​യായ ജീവി​ത​സം​ഭ​വ​ങ്ങൾപോലും അല്പം ഭാവ​ന​യുടെ
    നിറ​ക്കൂ​ട്ടിൽ നെയ്‌തെ​ടു​ക്കു​മ്പോൾ അതൊരു ഫാന്റ​സിയും
    മുത്ത​ശ്ശി​ക്ക​ഥ​യു​മായി മാറുന്നു എന്ന​തിൽ വിചി​ത്ര​​മായ ഒന്നും
    തന്നെയില്ല. ഇനി​യി​പ്പോ​ൾ ഭാവനയില്ലാതെ തന്നെ എന്തെ​ങ്കിലും സംഭവകഥ​കൾ
    റിപ്പോർട്ട് ചെയ്താൽ അത് മറ്റൊ​രു​ മാ​ന​ത്തിൽ
    മ​ന​സ്സി​ലാ​ക്ക​പ്പെ​ടു​കയും വായി​ക്ക​പ്പെ​ടു​കയും മുത്ത​ശ്ശി​ക്ക​ഥ​യായി
    മാറു​കയും ചെയ്യു​ന്ന​തിന് കാര​ണം​ മ​നു​ഷ്യന്റെ ജന്മ​സ​ഹ​ജ​മായ
    മനോ​ഘ​ട​ന​യുടെ സവി​ശേ​ഷ​ത​യാ​ണ്. ഹരി​കു​മാർ തുട​രുന്നു: “ജീവി​ത​ത്തിൽ
    ഒരു നിഴൽപോലെ പിന്തു​ട​രു​ക​യാ​ണ്. സാഹി​തീയ അനു​ഭ​വ​ങ്ങൾ നമ്മുടെ നഗ്ന​മായ
    യാഥാർത്ഥ്യ​ങ്ങ​ളിൽ സർപ്പത്തെ​പ്പോലെ ചുറ്റിവരിഞ്ഞ് കിട​ക്കു​ക​യാ​ണ്.
    അതു​കൊണ്ട് നാം ജീവി​ക്കുന്ന യാഥാർത്ഥ്യ​ങ്ങ​ളിൽതന്നെ അതിന്റെ ടെക്സ്റ്റ്,
    അർത്ഥം മറ്റൊരു ഉൽപ്പ​ന്ന​മായി
    രൂപാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്”. സംഘർഷാ​ത്മ​ക​മായ
    യുദ്ധ​ങ്ങളും അല​റി​വി​ളി​കളും രക്ത​ച്ചൊ​രി​ച്ചി​ലു​കളും പോലും
    എഴു​ത്തു​കാ​രൻ തന്റെ ഭാഷാ​ശൈ​ലി​യി​ലേക്ക് ആവാഹിക്കു​മ്പോൾ അനു​വാ​ച​കന്
    ദു:ഖമല്ല, മറിച്ച് പനി​നീർപ്പൂ​ക്കൾ കാറ്റി​ലാ​ടു​ന്ന​തു​പോ​ലെയുള്ള
    ഹൃദ​യഹാരിയായ കാഴ്ച​യാണുണ്ടാവുന്ന​ത്. “മഹാ​നായ കലാ​കാ​രൻ പിക്കാ​സോ,
    സ്പാനിഷ് യുദ്ധ​ത്തിന്റെ ഭീതിയും നാശവും വിവ​രി​ക്കാ​നാ​ണ​ല്ലോ ​’ഗോർണിക്ക’
    വര​ച്ചത്. ആ ചിത്രത്തിൽ ചോരയോ നില​വി​ളിയോ ഭയമോ ഇല്ല; സൗന്ദ​ര്യ​ത്തിന്റെ
    ഒരു കാലി​ഡോ​സ്‌കോ​പ്പിക്ക് ഇമേ​ജാ​ണ​ത്. ശൈലി​യി​ലൂടെ പിക്കാസോ
    ചരി​ത്രത്തെ ഒരു ജന​പ്രി​യവും നവീ​ന​വു​മായ കലാ​വ​ബോ​ധ​മാക്കി
    മാറ്റു​ന്നു”. സാഹി​ത്യ​ത്തി​ന്റെ സമ​സ്ത​മേ​ഖ​ല​കളിലും തന്റെ തന​തായ
    വ്യക്തിമുദ്ര​ സ്ഥാപിച്ചുകൊണ്ടുള്ള ഹരി​കു​മാ​റിന്റെ നാല്
    പതി​റ്റാ​ണ്ടിലേറെ നീളുന്ന ജൈത്ര​യാ​ത്ര​യിൽ, അദ്ദേഹം മഹ​ത്തായ ഒരു
    വിമർശനാ​ത്മ​ക​നിരൂ​പണസാമ്രാജ്യം കെട്ടി​പ്പ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
    തന്റെ സാഹിത്യനിരൂ​പണ സാമ്രാ​ജ്യ​ത്തിൽ അദ്ദേഹം നട്ടു​വ​ളർത്തിയ
    പൂങ്കാ​വ​ന​ത്തിന്റെ സൗന്ദ​ര്യവും സൗര​ഭ്യവും അനു​ഭ​വി​ക്കാൻ ഇന്ന്
    ആയി​ര​ക്ക​ണ​ക്കിന് അനു​വാ​ച​ക​രാണ് അദ്ദേ​ഹ​ത്തിന്
    ആരാ​ധ​കരായിട്ടു​ള്ള​ത്.
     
     സത്യ​സ​ന്ധ​മായി പറ​ഞ്ഞാൽ ഹരി​കു​മാർ
    വായ​ന​ക്കാ​രുടെ മന​സ്സിൽ ഒരു മിത്തും ലെജന്റും ഇതി​ഹാ​സ​വുമായി
    മാറി​യി​രി​ക്കു​ന്നു. മല​യാ​ള​നി​രൂ​പണസാഹി​ത്യ​ച​രി​ത്ര​ത്തിൽ,
    നിരൂ​പ​കന്റെ അ​ധി​കാ​ര​വ്യ​വസ്ഥ പുനഃപ്രതിഷ്ഠിച്ച ഹരി​കു​മാ​റിന്റെ
    വിമർശ​നാ​ത്മക നിരൂ​പണ സംഭാ​വ​ന​കൾ, സാ​ഹിത്യചരി​ത്ര​ത്തിന്റെ
    തങ്ക​ലി​പി​ക​ളിൽ മുദ്രണം ചെയ്യ​പ്പെ​ടു​മെന്ന് അസ​ന്ദി​ഗ്ദ്ധ​മായി പറ​യാം.
    തന്റെ നിരൂ​പ​ണാ​ത്മക കർമ്മമണ്ഡ​ല​ത്തിൽ ഒരു ഉദ​യ​സൂ​ര്യ​നെ​പ്പോലെ നിന്ന്
    കത്തി​ജ്വ​ലിച്ചുകൊണ്ട് അദ്ദേഹം നട​ത്തി​ക്കൊ​ണ്ടി​രിക്കുന്ന
    കഠി​നാ​ദ്ധ്വാ​നത്തെ എത്ര​യ​ധികം പ്രകീർത്തിച്ച് പറ​ഞ്ഞാലും അതൊന്നും
    അദ്ദേഹം ചെയ്തുകൊ​ണ്ടി​രി​ക്കുന്ന സാഹി​ത്യ​സം​ഭാ​വനയ്ക്ക് അല്പംപോലും
    പ്രതി​ഫല​മാ​കി​ല്ല. അത്ര​ത്തോളം അദ്ദേഹം നിരൂ​പ​ണ​സാ​ഹി​ത്യ​ത്തിന്റെയും
    തത്വ​ചി​ന്താ​മേ​ഖ​ല​യു​ടെയും സർഗ്ഗാ​ത്മക സാഹി​ത്യ​ത്തിൻ്റെയും
    ചിത്ര​ക​ല​യു​ടെയും മറ്റു വൈജ്ഞാ​നിക മേഖ​ല​യു​ടെയും ഗിരി​ശൃം​ഗ​ങ്ങൾ
    കീഴ​ട​ക്കി​യി​രി​ക്കു​ന്നു. മല​യാളസാഹിത്യ​ത്തിലെ മാത്ര​മ​ല്ല​,
    വി​ശ്വ​സാ​ഹി​ത്യ​ത്തിലെ തന്നെ കല​യു​ടെയും കവി​ത​യു​ടെയും നോവ​ലിന്റെയും
    തത്വ​ചി​ന്ത​യു​ടെയും ആത്മാ​വി​ലേക്ക് ആഴ​ത്തി​ലി​റങ്ങി സൂക്ഷ്മ​മായി
    അപ​ഗ്ര​ഥ​ന​-​വി​ശ്ലേഷണ​ങ്ങൾ നട​ത്താനും മൂല്യ​നിർണ്ണയം ചെയ്ത്
    വിധി​ക​ല്പി​ക്കാ​നു​മുള്ള ഹരി​കു​മാ​റിന്റെ അപാ​ര​മായ ധിഷ​ണാ​വൈ​ഭവം
    അനു​പ​മവും അതു​ല്യ​വു​മാ​ണ്. നമ്മുടെ കാലത്തെ
    സാഹി​ത്യ​-​സാം​സ്‌ക്കാ​രി​ക​-​രാ​ഷ്ട്രീയ മണ്ഡല​ങ്ങ​ളുടെ പ്രവർത്ത​നത്തെ
    സമ​ഗ്ര​മായി തിരി​ച്ച​റി​ഞ്ഞ്, അതിന്റെ ജീർണ്ണ​മായ അവ​സ്ഥയെ രോഗനിർണയം
    ചെയ്ത് ഫല​വ​ത്തായ ചികി​ത്സാ​വി​ധി​കൾ കല്പ്പി​ക്കുന്ന സാഹിത്യഭിഷ​ഗ്വ​രൻ
    കൂ​ടി​യാണ് ഹരി​കു​മാർ എന്ന​തിൽ മല​യാ​ളി​കൾക്കെല്ലാ​വർക്കും
    അഭി​മാ​നി​ക്കാം.
     
     സാഹി​ത്യ​നി​രൂ​പണ മണ്ഡ​ല​ത്തിൽ
    ശിര​സ്സു​യർത്തി​പ്പി​ടി​ച്ചു​കൊണ്ട് സാഹി​ത്യ​കൃ​തി​കളെ
    വിമർശ​നാ​ത്മ​ക​മായി വില​യി​രു​ത്തിയ ഹരി​കുമാ​റിന് തന്റെ
    സാഹിത്യജീവിതത്തിലും യഥാർത്ഥജീവി​തത്തിലും ഒട്ടേറെ വില​കൊ​ടു
    ക്കേണ്ടിവന്നിട്ടുണ്ട്. സാഹിത്യലോകത്ത് ശത്രു​ക്ക​ളുടെ ഒരു വൻനിര
    അദ്ദേഹത്തെ ഭ്രമണം ചെയ്തുകൊ​ണ്ടി​രി​ക്കു​ന്നു.  വിമർശ​നാ​ത്മ​ക​
    നി​രൂ​പ​ണ​ മ​ണ്ഡല​ത്തിലും സ്വന്തം ജീവി​ത​ത്തിലും ത്യാഗ​പൂർണ്ണവും
    ആദർശ​സു​ര​ഭി​ല​വു​മായ ഒരു ജീവിതം നയി​ച്ചുകൊ​ണ്ടി​രി​ക്കുന്ന
    ഹരി​കു​മാ​റിന്, അല​ങ്കാ​ര​ബുദ്ധിജീവി​കൾക്ക് ലഭി​ക്കുന്ന
    നെറ്റി​പ്പ​ട്ട​ങ്ങളും വെൺചാ​മ​ര​ങ്ങളും
    നഷ്ട​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്;അഥവാ അത്ത​ര​മൊരു ജീവിതം ബോധ​പൂർവ്വം
    തിര​ഞ്ഞെ​ടുത്തുകൊണ്ട് അദ്ദേഹം അതി​നെ​യൊക്കെ സ്വയം
    നഷ്ടപ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. പകരം ,ഭാവി​യിൽ ഹരി​കു​മാ​റി​ന്​
    ആ​സ​ന​സ്ഥ​നാ​വാൻ, വരും​കാ​ല​ത്തിന്റെ ചെങ്കോലും കിരീ​ടവും സിംഹാ​സ​നവും
    ഗിരി​ശൃം​ഗ​ങ്ങ​ളിൽ കാത്തു​കി​ട​ക്കു​ക​യാ​ണ്. ‘അക്ഷ​ര​ജാ​ല​ക​’ ത്തിന്റെ
    കാൽനൂ​റ്റാണ്ട് തിക​യുന്ന ഈ ധന്യ​മായ ചരി​ത്ര​മു​ഹൂർത്തത്തിൽ
    ഹരി​കു​മാ​റിനെ ഞാൻ ഈ സാ​ഹി​ത്യ​നി​രൂ​പ​ണസാ​മ്രാ​ജ്യ​ത്തിലെ
    രത്‌ന​സിം​ഹാ​സ​ന​ത്തിൽ ആദ​ര​പൂർവ്വം അവ​രോധി​ക്കു​ക​യാ​ണ്.

    അക്ഷരജാലകം (രണ്ടു വാല്യം)

    സാഹിത്യപംക്തി
    എം കെ.ഹരികുമാർ 
    പേജ്  1600
    വില 2000
    സുജിലിപബ്ളിക്കേഷൻസ്
    ചാത്തന്നൂർ 
    9496644666
  •  

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.