ശ്രീനാരായണായയെക്കുറിച്ച്

എന്റെ ശ്രീനാരായണായയെക്കുറിച്ച് കവി പി കെ ഗോപി ഇന്നലെ ദേശാഭിമാനി വാരാന്ത്യത്തിൽ എഴുതിയ ആസ്വാദനം. 

ഏതൊരു  സംഭവവും   കഥയായി  രൂപാന്തരം പ്രാപിക്കുകയാണ്. മനുഷ്യൻ  ഒരു
കാര്യം  , അതു  നടന്നതാകട്ടെ , നടക്കാത്തതാകട്ടെ  വിചാരിച്ചാലുടനെ കഥയായി 
മാറും . നമ്മൾ  അതിലേക്ക്  സ്വന്തം  മനസുകൂടി  ചേർത്തുവച്ചാണ് 
പരിശോധിക്കുന്നത് .അതു നമ്മുടെ  വിധിയാണ് .കവിതാസംഗീതിന്റെ 
‘ഇലിമ്പിപ്പൂക്കൾ ‘ നമുക്ക്  തരുന്നത്  കുറേ  ജീവിത ദൃശ്യങ്ങളും  
ഒരുമയ്ക്ക്‌  വേണ്ടിയുള്ള   ആശയുമാണ് .കവിതയുടെ  ജീവിതപ്രേമവും  പൊയ്പ്പോയ 
കാലത്തെക്കുറിച്ചുള്ള സഹതാപാർദ്രമായ  ചിന്തകളും ഇവിടെ തളിരിട്ട്  ഒരു 
വസന്താഗമനത്തെക്കുറിച്ച്  സൂചനകൾ  തരുന്നു . ഈ കഥാകാരി  തന്റെ 
നിഷ്കളങ്കതയുടെ  വീക്ഷണം  ഓരോ  വരിയിലും  നിറയ്ക്കുന്നു . കാലുഷ്യം,
ദ്വേഷം  ഒരിടത്തുമില്ല .എല്ലാത്തിനെയും  പ്രസാദാത്മകമായി സമീപിക്കാനുള്ള 
സിദ്ധി  പ്രധാനമാണ് . ഈ കഥകൾ  ഭാഷയിൽ   നിന്നോ  വായനയിൽ  നിന്നോ 
ഉണ്ടായതല്ല ; മനസ്സിലെ  പോക്കുവെയിലിൽ  നിന്ന്   ഉതിർന്നുവീണതാണ് . ഒരു 
കഥാകൃത്ത്  സ്വന്തം  മനസ്സിനെ  കാണിച്ചുതരുന്നത്   കഥാപാത്രങ്ങളിലൂടെ യാണ് .
എല്ലാ  കഥാപാത്രങ്ങളെയും  സ്നേഹിക്കാൻ  എഴുത്തുകാരിക്ക്   കഴിയുന്നു
.ആരെയും  കുറ്റപ്പെടുത്താതെ  പോരടിക്കാൻ  തുടങ്ങുന്ന  കഥാതന്തുക്കളെ
കഥാകാരി രമ്യതയിൽ  ബന്ധിക്കുന്നു .ഇത്  ആശ്വാസകരമായ  ഒരു  അനുഭവമാണ് .
കവിതയുടെ  ഈ പ്രഥമ  സമാഹാരത്തിനു  നല്ല  വായനക്കാർ  പ്രോത്സാഹനം 
നൽകേണ്ടതാണ് .
എം. കെ. ഹരികുമാർ

കൂത്താട്ടുകുളം
11-1-2016

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.